KERALA
ഓണം ബമ്പർ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ് സ്വദേശിക്ക്

വയനാട്: കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് ദുബായ് സ്വദേശിക്ക്. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനായ വയനാട് പനമരം സ്വദേശി സൈതലവിയാണ് (44) കോടീശ്വരനായത്. ഒരാഴ്ച മുൻപ് സൈതലവിയുടെ സുഹൃത്താണ് ടി.ഇ 645465 നമ്പർ ടിക്കറ്റെടുത്തത്. ഇതിനുള്ള പണം സൈതലവി അയച്ചുകൊടുത്തിരുന്നു. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് തിരികെയും അയച്ചുകൊടുത്തു.. ആറ് വർഷമായി സൈതലവി ദുബായിലാണ്.