Entertainment
സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ ഉടൻ തുറക്കാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ . തിയേറ്ററുകൾ തുറക്കുന്നത് സർക്കാരിന്റെ ആലോചനയിലുണ്ട്. എന്നാൽ ആരോഗ്യ വിദഗ്‌ദ്ധരുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് സജി ചെറിയാൻ പറഞ്ഞു.
സംസ്ഥാനത്ത് ടിപിആർ കുറഞ്ഞുവരികയാണ് വാക്‌സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നത് പരിഗണിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സീരിയൽ സിനിമാ ചിത്രീകരണത്തിന് നിലവിൽ അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്‌കൂളുകളും തുറക്കാൻ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകൾ തുറക്കുന്നതും ആലോചിക്കാമെന്നാണ് സർക്കാറിന്റെ നിലപാട്.നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തിയേറ്റർ ഉടമകൾ അനുവഭിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഷൂട്ടിംഗ് പൂർത്തിയാക്കി പ്രദർശനത്തിന് തയ്യാറായിട്ടുള്ള വമ്പൻ സിനിമകൾ നിർമ്മാതാക്കൾക്ക് ഇനിയും ഹോൾഡ് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.