Connect with us

NATIONAL

മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഒക്ടോബർ 21 ന്

Published

on

മാഹി : പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കും. ഒക്ടോബർ   21,25,28 തീയ്യതികളിലാണ്  തെരഞ്ഞെടുപ്പ് .    ഒന്നാം ഘട്ടം 21ന് മാഹി,കാരൈക്കൽ ,യാനം മുനിസിപ്പാലിറ്റികളിലും,25ന് പുതുച്ചേരി ,ഉഴവർകരൈ മുനിസിപ്പാലിറ്റികളിലും,28ന് കൊമ്യൂൺ പഞ്ചായത്തുകളിലും തെരഞ്ഞെടുപ്പ് നടക്കും. പത്രിക നൽകേണ്ട ദിവസം-സെപ്തംബർ 30മുതൽ  ,വോട്ടെടുപ്പ്-ഒക്ടോബർ 21,25,28 , ഫല പ്രഖ്യാപനം -ഒക്ടോബർ 31 .2006 ലാണ് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്.സംസ്ഥാനത്ത് 5 മുനിപ്പാലിറ്റികളും ’10 കൊമ്യൂൺ പഞ്ചായത്തുകളുമാണുള്ളത്.പുതുച്ചേരിയിലെ 2 മുനിസിപ്പാലിറ്റിയിലും 5 കൊമ്യൂൺ പഞ്ചായത്തിലും  772753 വോട്ടർമാർ.കാരൈക്കൽ 1 മുനിസിപ്പാലിറ്റി,5 പഞ്ചായത്തുകൾ,വോട്ടർമാർ 161556.യാനം മുനിസിപ്പാലിറ്റിയിൽ വോട്ടർമാർ  37817.മാഹി മുനിസിപ്പാലിറ്റി വോട്ടർമാർ 31139 . മൊത്തം വോട്ടർമാർ –  104197,വനിതകൾ-531431 ,പുരുഷൻമാർ-472650 ,തിരുനങ്കൈ(ട്രാൻസ്ജെന്റർ )- 116.2006ൽ നടന്ന തെരഞ്ഞെടുപ്പിൽ 659716 വോട്ടർമാരിൽ 522182 പേരാണ് വോട്ടു ചെയ്തത്.5 മുനിസിപ്പാലിറ്റികളിൽ 116 കൗൺസിലർമാരും,10 കൊമ്യൂൺ പഞ്ചായത്തുകളിൽ108അംഗങ്ങളും   ,108 ഗ്രാമ പഞ്ചായത്തുകളിൽ 812 വാർഡ് അംഗങ്ങളാണുള്ളത്

ഏറ്റവും ഒടുവിൽ 2006ലാണ് തെരഞ്ഞെടുപ്പ് നടന്നത്. 2011 ൽ തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് പുതുച്ചേരി സംസ്ഥാനം തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 1968ൽ നടന്ന തെരഞ്ഞെടുപ്പിന് ശേഷം 38 വർഷം കഴിഞ്ഞാണ് 2006ൽ തെരഞ്ഞെടുപ്പ് നടന്നത്. മാഹിയിലെ പൊതുപ്രവർത്തകനായ അഡ്വ.ടി. അശോക് കുമാറിൻ്റെ നിയമപോരാട്ടത്തെ തുടർന്നായിരുന്നു ഇത്. ഇതിൻ്റെ കാലാവധി കഴിഞ്ഞിട്ടും പല സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സർക്കാർ തെരഞ്ഞെടുപ്പ് നടത്താതെ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. അഡ്വ.ടി.അശോക് കുമാർ  സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒരു മാസത്തിനകം വാർഡ് പുനർനിർണ്ണയം നടത്തി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്ന് 2018 മെയ് 8 ന് കോടതി വിധിയുണ്ടായി. സർക്കാർ മതിയായ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് 2020 ഡിസമ്പറിൽ അശോക് കുമാർ കോടതിയലക്ഷ്യ ഹർജി നൽകി. തുടർന്ന് 2021 ഒക്ടോബർ 4 നകം തെരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി വിധിയെ തുടർന്നാണ് ഇപ്പോൾ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഏപ്രിൽ 5ന് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയെ ത്തുടർന്നാണ് ഈ വിധിയുണ്ടായത്.

Continue Reading