Connect with us

KERALA

വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകുമെന്ന് കെ.മുരളീധരൻ

Published

on

കോഴിക്കോട് : കോൺഗ്രസിലെ പുനസംഘടന ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കൽ ആകരുതെന്ന് കെ മുരളീധരൻ എം പി. പുന:സംഘടന നീളരുതെന്നും എ ഐ സി സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയിൽ മുരളീധരൻ ആവശ്യപ്പെട്ടു.
സെമി കേഡര്‍ സംവിധാനത്തില്‍ പോയാലേ പാര്‍ട്ടിക്ക് മെച്ചപ്പെടാനാവൂ. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വയ്പ്പ് പാടില്ല എന്നുതന്നെയാണ് അഭിപ്രായം. ഞാൻ നിർദ്ദേശിക്കുന്നവരിൽ പ്രവർത്തിക്കാത്തവരുണ്ടെങ്കിൽ അവരെ നിർദാക്ഷിണ്യം തള്ളണം. ഭാരവാഹി പട്ടിക രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യണം.വാളെടുത്തവരെല്ലാം വെളിച്ചപ്പാടായാല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സംപൂജ്യമാകും. ഭാരവാഹി പട്ടിക രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ച ചെയ്യണം. പുനസംഘടനയിൽ വി എം സുധീരന് അതൃപ്തി ഉണ്ടെങ്കിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കാൻ ആവശ്യപ്പെടാമായിരുന്നു. പാർട്ടി ചട്ടക്കൂട് വിട്ട് സുധീരൻ പുറത്ത് പോകില്ലെന്നാണ് പ്രതീക്ഷയെന്നും മുരളീധരൻ പറഞ്ഞു.

അതിനിടെ, കെ.പി.സി.സി പുന:സംഘടന രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസം തിരുവനന്തപുരത്തുണ്ടായിരുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഈ നിർദ്ദേശം നൽകിയത്.
രാഹുലിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും പുന:സംഘടനയുടെ തുടർചർച്ചകൾ.

Continue Reading