Connect with us

Crime

ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ

Published

on

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ സ്വദേശി റോക്കി റോയ്, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരാണ് പിടിയിലായത്. സംഭവം നടന്ന് ഒരാഴ്ചക്ക് ശേഷം കൊല്ലത്ത് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.

ഇവർ മാല മോഷണ കേസുകളിലെ സ്ഥിരം പ്രതികളാണെന്ന് പോലീസ് പറഞ്ഞു. കോവിഡ് ഡ്യൂട്ടി കഴിഞ്ഞുമടങ്ങിയ ആരോഗ്യപ്രവർത്തകയെ ഇരുവരും ചേർന്ന് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയായിരുന്നു.

യുവതിയെ അടിച്ചുവീഴ്ത്തിയതിന് പിന്നാലെ സ്വർണ്ണാഭരണങ്ങൾ കവരാനായിരുന്നു ആദ്യശ്രമം. പിന്നാലെ തട്ടിക്കൊണ്ട് പോകാനും ശ്രമം നടന്നു. എന്നാൽ ഇതിനിടെ, തൃക്കുന്നപ്പുഴ പോലീസിന്റെ പട്രോളിങ് സംഘമെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച അവ്യക്തമായ സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം.

Continue Reading