HEALTH
പരിയാരം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് കോവിഡ് രോഗി ചാടി മരിച്ചു

കണ്ണൂർ: കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് കോവിഡ് രോഗി ചാടി മരിച്ചു. പയ്യന്നൂർ സ്വദേശി അബ്ദുൾ അസീസ് (75) ആണ് മരിച്ചത്. ഇന്ന് കാലത്താണ് സംഭവം.ഏഴാം നിലയിലെ ഫയർ എക്സിറ്റിലൂടെ താഴേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. കോവി ഡ് രോഗിയായ അസീസിന് ഹൃദയ സംബന്ധമായ അസുഖവുമുണ്ടായിരുന്നെന്ന് പറയപ്പെടുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കു മാറ്റി.