Entertainment
കന്നഡ ചലച്ചിത്രതാരം സൗജന്യയെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ബംഗളുരു : പ്രശസ്ത കന്നഡ ചലച്ചിത്രതാരം സൗജന്യയെ ആത്‍മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാംഗ്ലൂരിലെ ഫ്ളാറ്റിലെ കിടപ്പ് മുറിയിലാണ് മൃദദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലായിരുന്നു. സൗജന്യയുടെ മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തു. സൗജന്യയുടെ സുഹൃത്താണ് മൃദദേഹം ആദ്യം കണ്ടത്.
സൗജന്യയെ ഫോണിൽ ബന്ധപെട്ടിട്ടും ഫോൺ എടുക്കാത്തതിൽ സംശയം തോന്നിയ സുഹൃത്ത് ഫ്ലാറ്റിലെത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ താരത്തെ കണ്ടെത്തിയത്. വിഷാദ രോഗത്തിന് അടിമപ്പെട്ടെന്നും മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണമെന്നും ഇനിയും മുന്നോട്ട് പോകാനാകില്ലെന്നും താരം ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.