NATIONAL
30 മണിക്കൂര്‍ കസ്റ്റഡിക്ക് ശേഷം പ്രിയങ്ക ഗാന്ധിയെ അറസ്റ്റു ചെയ്തു

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി സംഭവത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് അറസ്റ്റു ചെയ്തു. 30 മണിക്കൂര്‍ കസ്റ്റഡിയില്‍വച്ച ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. സമാധാനം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കുറ്റം. പ്രിയങ്ക നിലവില്‍ താമസിക്കുന്ന ലക്‌നൗവിലെ വീട് താല്‍ക്കാലിക ജയിലാക്കുമെന്നാണു വിവരം.പ്രിയങ്ക ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്ന് സീതാപുര്‍ പൊലീസ് അറിയിച്ചു. അതിനിടെ ലഖിംപുര്‍ സന്ദര്‍ശിക്കാനെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞു. മുഖ്യമന്ത്രി വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.കര്‍ഷകര്‍ കൊല്ലപ്പെട്ട ലംഖിപുര്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് പ്രിയങ്കയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് സീതാപുരിലെ ഹര്‍ഗാവിലെ ഗെസ്റ്റ് ഹൗസില്‍ പാര്‍പ്പിച്ച പ്രിയങ്കയെ നിരഹാര സമരത്തിലായിരുന്നു.