Business
പാചക വാതകത്തിന് എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകൾക്കും 15 രൂപ വീതം വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 26 മുതൽ 30 പൈസ വർധന

ന്യൂഡൽഹി: പാചക വാതകത്തിന് എല്ലാ വിഭാഗത്തിലുള്ള സിലിണ്ടറുകൾക്കും 15 രൂപ വീതം വർധിപ്പിച്ചു. ഇന്ന് മുതൽ നിരക്ക് പ്രാബല്യത്തിൽ വന്നു.രാജ്യത്ത് വിവിധയിടങ്ങളിൽ പെട്രോളിന് ലിറ്ററിന് 26 മുതൽ 30 പൈസ വരെയും ഇന്ന് വർധിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ ഒന്നിന് സ്ബ്സിഡി-സബ്സിഡി ഇതര സിലിണ്ടറുകൾക്ക് 25 രൂപ വർധിപ്പിച്ചിരുന്നു. ഈ വർഷം ജനുവരി ഒന്ന് മുതൽ ഇതുവരെയായി 205 രൂപയാണ് ഒരു സിലിണ്ടറിന് വർധിപ്പിച്ചിട്ടുള്ളത്. പാചക വാതകത്തിന് രണ്ടു മാസത്തിനുള്ളിൽ തുടർച്ചയായ നാലാമത്തെ വർധനവാണ് ഇത്.
രാജ്യത്തുടനീളം ഇന്ധന വിലയും ബുധനാഴ്ച വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 26 മുതൽ 30 പൈസ വരെയാണ് വിവിധ ഇടങ്ങളിൽ ഇന്ന് ഉയർത്തിയിട്ടുള്ളത്. ഡീസലിന് 34 മുതൽ 37 പൈസ വരെയും ലിറ്ററിന് വർധിപ്പിച്ചു.