KERALA
മഴവെള്ളം ഉയർന്നതിനെ തുടര്ന്ന് വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്

ആലപ്പുഴ: മഴവെള്ളം രൂക്ഷമായതിനെ തുടര്ന്ന് വിവാഹത്തിനായി വരനും വധുവും ക്ഷേത്രത്തിലേക്ക് എത്തിയത് ചെമ്പിലിരുന്ന്. ആലപ്പുഴ തലവടിയിലാണ് സംഭവം. ക്ഷേത്രവും പരിസരവും വെള്ളത്തിലായതോടെ മുഹൂർത്തം തെറ്റാതെയെത്താൻ ഇവർ ചെമ്പിൽ കയറി ക്ഷേത്രത്തിലെത്തുകയായിരുന്നു.
രാഹുലും ഐശ്വര്യയുമാണ് വിവാഹിതരായത്. വീട്ടിൽനിന്നും ചെമ്പിനകത്ത് കയറിയ ഇവരെ അരക്കിലോമീറ്ററോളം താണ്ടിയാണ് ബന്ധുക്കൾ ക്ഷേത്രത്തിൽ എത്തിച്ചത്. ക്ഷേത്രവും പരിസരവും കനത്ത വെള്ളക്കെട്ടിലാണ്. ഇവിടങ്ങളിൽ നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.വെള്ളത്തിന്റെ വരവോടെയാണ് മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. ഇവിടെ ഇടറോഡുകൾ പലതും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.മഴ ഈ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്.