KERALA
ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു.

തൃശൂര്‍: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഷോളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. വൈകീട്ട് നാലുമണിക്ക് വെള്ളം ചാലക്കുടി പുഴയില്‍ എത്തും. പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
വൃഷ്ടിപ്രദേശത്ത് കനത്തമഴ പെയ്തതിനെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഷോളയാര്‍ ഡാമിന്റെ മൂന്നാമത്തെ ഗേറ്റ് ഒരടി ഉയരത്തിലാണ് തുറന്നത്. പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഉടന്‍ മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.