Connect with us

KERALA

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

ഇടുക്കി:അതിശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നതിനാല്‍ ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇന്ന് രാവിലെയാണ് ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇടുക്കിയിലെ പൂര്‍ണ സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് 2396.86 അടിയിലെത്തുമ്പോഴാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുക. ജലനിരപ്പ് 2397.86 അടി എത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. അപ്പര്‍ റൂള്‍ കര്‍വായ 2398.86 അടിയില്‍ ജലനിരപ്പെത്തിയാലാണ് അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് ജലമൊഴുക്കേണ്ട സാഹചര്യമുണ്ടാവുക. രാത്രിയില്‍ ഡാം തുറക്കില്ല. 

Continue Reading