Connect with us

Life

പാചക വാതകത്തിന് വീണ്ടും വില കൂട്ടി

Published

on


ന്യൂഡൽഹി:  പാചക വാതകത്തിന് വീണ്ടും വില കൂട്ടി. വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപ വർധിപ്പിച്ചു. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന് വില രണ്ടായിരം കടന്നു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചിട്ടില്ല. ഡൽഹിയിൽ 2000.5 മുംബൈയിൽ 1950 കൊൽക്കത്തയിൽ 2073.50, ചെന്നൈയിൽ 2133 എന്നിങ്ങനെയാണ് പുതിയ വില.

കഴിഞ്ഞ മാസമാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചത്. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വർധനവ്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണയാണ് ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടർ വില വർധിപ്പിച്ചത്. അതേസമയം രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടിയിട്ടുണ്ട്. പെട്രേളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. സംസ്ഥാനത്ത് ഇതോടെ പെട്രോൾ വില 112 രൂപ കടന്നു. ഡീസലിന് 105 രൂപയാണ് ഒരു ലിറ്ററിന്റെ വില.

Continue Reading