Connect with us

Crime

ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തെത്തി

Published

on

തിരുവനന്തപുരം: കള്ള പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ഇന്ന് കാലത്ത് തിരുവനന്തപുരത്തെത്തി. രാവിലെ 10.30ഓടെ ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ഒരു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ബിനീഷിന് കഴിഞ്ഞ ദിവസം ബംഗളൂരു കോടതി ജാമ്യം അനുവദിച്ചിരുന്നു. മടങ്ങിയെത്തിയ ബിനീഷിന് വമ്പൻ സ്വീകരണമാണ് വിമാനത്താവളത്തിൽ ഒരുക്കിയിരുന്നത്.
അതേസമയം മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ബിനീഷ് ഒഴിഞ്ഞു മാറി. തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ചിലതൊക്കെ പറയുമെന്ന് ബംഗളൂരുവിൽ വച്ച് ബിനീഷ് പറഞ്ഞിരുന്നു. എന്നാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ തന്നെ കാത്തു നിന്ന മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ ബിനീഷ് കൂട്ടാക്കിയില്ല. പറയാനുള്ളത് പിന്നീട് പറയു മെന്ന് ബിനീഷ് പറഞ്ഞു. തിരുവനന്തപുരത്തെ വീട്ടിൽ അമ്മ വിനോദിനി കെട്ടിപ്പിടിച്ച് കരഞ്ഞാണ് സ്വീകരിച്ചത്.

Continue Reading