HEALTH
കോവിഡ് : അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചൈന

ബെയ്ജിങ് : അവശ്യവസ്തുക്കള്‍ ശേഖരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചൈനീസ് സര്‍ക്കാര്‍. രാജ്യത്ത് കോവിഡ് വീണ്ടും ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കാമെന്ന സൂചന നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ആവശ്യസാധനങ്ങളുടെ വിതരണം ഉറപ്പ് വരുത്തണമെന്ന് ബന്ധപ്പെട്ട അധികാരികള്‍ക്കും നിര്‍ദേശമുണ്ട്.
വാണിജ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് നോട്ടീസ് പ്രസിദ്ധീകരിച്ചു. നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള വസ്തുക്കള്‍ ശേഖരിക്കാനാണ് നിര്‍ദേശം. എന്നാല്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ചോ കോവിഡ് പ്രതിസന്ധിയെക്കുറിച്ചോ നോട്ടീസില്‍ പരാമര്‍ശമില്ല. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ ക്ഷാമം വരാതിരിക്കാനാണ് നിര്‍ദേശമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സര്‍ക്കാര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളാണ് ചൈന ഏര്‍പ്പെടുത്തിയിരുന്നത്. പുതിയ കോവിഡ് വ്യാപനത്തെ തുടക്കത്തില്‍ തന്നെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നീക്കമിടുന്നതെന്നാണ് അഭ്യൂഹങ്ങള്‍.