KERALA
സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ്. കേന്ദ്ര സർക്കാരും പിണറായി സർക്കാരും നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു
സംസ്ഥാനത്തിനും സാമ്പത്തികമായ പ്രയാസമുണ്ട്. പക്ഷേ അധിക വരുമാനം അവർ ഉപേക്ഷിക്കണം. അതായത് നികുതി ഭീകരതകൊണ്ട് കേന്ദ്രം ഉണ്ടാക്കിയ മൂല്യവരുമാനമുണ്ട്. അതിന് ആനുപാതികമായി സംസ്ഥാനത്തിനും ഒരു അധിക വരുമാനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 2300 കോടിയോളം രൂപ അധിക വരുമാനം കിട്ടിയെന്നും സതീശൻ പറഞ്ഞു.
ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും വി ഡി സതീശൻ പറഞ്ഞു. സമാധാനപരമായിട്ടുള്ള സമരമായിരിക്കും നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.