Connect with us

Crime

കോണ്‍ഗ്രസും നടന്‍ ജോജു ജോര്‍ജും തമ്മിലുണ്ടായ തർക്കത്തിന് പരിഹാരമാകുന്നു

Published

on


കൊച്ചി: കോണ്‍ഗ്രസും നടന്‍ ജോജു ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രശ്‌നത്തില്‍ ഇടപെട്ട് മുതിര്‍ന്ന നേതാക്കള്‍. പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ജോജുവിന്റെ സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തിയതായി ഷിയാസ് വ്യക്തമാക്കി.

ജോജുവിന്റെ അടുത്ത സുഹൃത്തുക്കളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഹൈബി ഈഡന്‍ എന്നിവരുടെ നേത്യത്വത്തിലാണ് പ്രശ്‌ന പരിഹാര ചര്‍ച്ച നടന്നത്. പെട്ടെന്ന് ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നുമുണ്ടായ പ്രകോപനമാണ് വാക്കേറ്റത്തിലേക്കും പ്രശ്നങ്ങളിലേക്കും നയിച്ചതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഇന്ധന വില വര്‍ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്തതെന്നും അത് ഒരിക്കലും നടന്‍ ജോജുവിന് എതിരെ അല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. മനുഷ്യസഹജമായ പ്രശ്‌നങ്ങളാണ് ഉണ്ടായത്. സമരത്തിന്റെ ഉദ്ദേശശുദ്ധി മനസ്സിലായെന്ന് ജോജുവിന്റെ സുഹൃത്തുക്കള്‍ അറിയിച്ചതായി മുഹമ്മദ് ഷിയാസ് പറഞ്ഞു.

Continue Reading