Connect with us

KERALA

കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെ സുധാകരൻ

Published

on

തിരുവനന്തപുരം:കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയും ക്യാമ്പയിനും കൃത്യമായി നടത്തും. ഉത്സവം പോലെ വീടുകളിൽ കയറി മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുനഃസംഘടനാ വേണ്ടന്ന് തീരുമാനിക്കേണ്ടത് എഐസിസിയാണെന്ന് പറഞ്ഞ അദ്ദേഹം അടിയന്തിരമായി പുനഃസംഘടനാ പൂർത്തിയാക്കാൻ എഐസിസി നിർദേശം നൽകിയിട്ടുണ്ടെന്നും പറഞ്ഞു. പുനഃസംഘടനാ ചർച്ചകൾക്ക് ശേഷം വലിയ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കെ സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം, പുനഃസംഘടന നിർത്തിവയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഗ്രൂപ്പ് നേതാക്കൾ. കെ സുധാകരൻ പൊതുവികാരം അംഗീകരിക്കണം എന്നാണ് ഗ്രുപ്പ് നേതാക്കളുടെ പറയുന്നത്. ഇല്ലെങ്കിൽ ഹൈക്കമാൻഡിനെ സമീപിക്കാനാണ് തീരുമാനം.

Continue Reading