Connect with us

KERALA

ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് നേരിയ സംഘർഷം

Published

on

പാലക്കാട്: കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ നേരിയ സംഘർഷം. വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.
ഇന്ധന വില വർദ്ധനയ്‌‌‌ക്കെതിരെ ജില്ലാ ആസ്ഥാനങ്ങളിൽ രാവിലെ 11 മുതൽ 11.15 വരെയായിരുന്നു കോൺഗ്രസിന്റെ സമരം.കണ്ണൂരിലും പോലീസുമായി നേരിയ വാക്കേറ്റം ഉണ്ടായി.
പാലക്കാട്ടെ സംഘർഷം സ്വാഭാവികമാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. സംഘർഷമുണ്ടാക്കുന്നത് സമരം സംഘടിപ്പിച്ചവരാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading