KERALA
നാളെ മുതൽ അനശ്ചിതകാലബസ് സമരം .ഇന്ന് രാത്രി ചർച്ച

കോട്ടയം: സമരം പ്രഖ്യാപിച്ച സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച നടത്തും. ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ബസുടമകളുമായി ചർച്ച നടത്തുന്നത്. രാത്രി പത്ത് മണിക്ക് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചർച്ച.
നാളെ മുതൽ അനശ്ചിതകാലബസ് സമരമാണ് ബസ് ഉടമകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മിനിമം ചാർച്ച് 12 രൂപയാക്കണം എന്നതാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണം. ഡീസൽ സബ്‌സിഡി നൽകണമെന്നും ബസുടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്.