Crime
സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: കഴിക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ബോംബേറുണ്ടായത്.
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങി ഗേറ്റ് ചവിട്ടിപ്പൊളിച്ച് വാഹനങ്ങളും വീടും അടിച്ചു തകർക്കുകയായിരുന്നു. വീടിന് നേരെ നാടൻ ബോംബാണ് എറിഞ്ഞത്. ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെട്ടു.
ആക്രമണത്തിന് പിന്നിലെ കാരണം ലഹരി മാഫിയക്കെതിരെ നിലകൊണ്ടതാണെന്ന് സംശയിക്കുന്നു. തുമ്പ – കഴക്കൂട്ടം പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.