Crime
പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത കേസിന്‍റെ അന്വേഷണം ഡിവൈഎസ്പിക്ക്

കൊച്ചി: ആലുവ എടയപ്പുറത്ത് പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പെഴുതി യുവതി ആത്മഹത്യ ചെയ്ത കേസിന്‍റെ അന്വേഷണ ചുമതല ഡിവൈഎസ്പിക്ക് കൈ മാറി. കേസില്‍ ആരോപണ വിധേയനായ ആലുവ സിഐ സിഎല്‍ സുധീറിനെ അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി.ആലുവയില്‍ സിഐക്കും ഭര്‍ത്താവിനും എതിരെ കത്ത് എഴുതി വെച്ച് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോഫിയാ പര്‍വീനെന്ന ഇരുപത്തിയൊന്ന് കാരിയാണ് മരണത്തിന് കാരണക്കാര്‍ ആലുവ സിഐയും ഭർതൃവീട്ടുകാരാുമാണെന്ന് എഴുതി വച്ചതിന് ശേഷം ജീവിതം അവസാനിപ്പിച്ചത്.ഗാര്‍ഹിക പീഡനം പരാതിപ്പെടാനെത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും കുറിപ്പിലുണ്ട്. മധ്യസ്ഥ ശ്രമം നടക്കുന്നതിനിടെ യുവതി ഭര്‍ത്താവിനെ കൈയ്യേറ്റം ചെയ്തപ്പോള്‍ ഇടപെട്ടുവെന്നാണ് പൊലീസ് വാദം. ഗാര്‍ഹിക പീഡനത്തിന് യുവതിയുടെ ഭര്‍തൃകുടുംബത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സത്രീധന പീഡനം ആരോപിച്ച് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പരാതി നല്‍കാനെത്തിയപ്പോള്‍ ചീത്ത വിളിച്ചെന്നും മോശമായി പെരുമാറിയെന്നും യുവതി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി.ആരോപണ വിധേയനായ സിഐയെ മാറ്റിനിര്‍ത്തണമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരോടുള്ള പൊലീസിന്‍റെ സമീപനം മാറണം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.