Connect with us

NATIONAL

അധികാരം ആവശ്യമില്ല ജനസേവകനായാൽ മാത്രം മതി – നരേന്ദ്ര മോദി

Published

on

ന്യൂഡൽഹി: തനിക്ക് അധികാരം ആവശ്യമില്ലെന്നും ജനസേവകനായാൽ മാത്രം മതിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിൽ പറഞ്ഞു. ആയുഷ്മാൻ ഭാരത് യോജനയുടെ ഒരു ഗുണഭോക്താവിനോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.”വികസന മുന്നേറ്റത്തിൽ ഇന്ത്യ ഒരു വഴിത്തിരിവിന്റെ മുന്നിലാണ്. നമ്മുടെ യുവാക്കൾ തൊഴിലന്വേഷകർ എന്നതിനപ്പുറം തൊഴിൽ ദാതാക്കളായി മാറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിൽ 70 ൽ കൂടുതൽ യൂണികോൺ സ്റ്റാർട്ടപ്പുകൾ ഉണ്ട്”- പ്രധാനമന്ത്രി പറഞ്ഞു. ഒരു ബില്യൺ ഡോളറിൽ കൂടുതൽ മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പുകളെയാണ് യൂണികോണുകൾ എന്ന് വിളിക്കുന്നത്.ഡിസംബർ മാസത്തിലാണ് നാം നാവികസേന ദിനവും സായുധസേന പതാക ദിനവും ആചരിക്കുന്നത്. 1971 ലെ യുദ്ധത്തിൽ പാകിസ്താനെതിരെ നേടിയ മഹത്തായ യുദ്ധവിജയത്തിന്റെ അമ്പതാം വാർഷികവും ഡിസംബർ 16ന് നാം ആചരിക്കും. ഇന്ത്യൻ സൈനികരുടെ പ്രവർത്തനങ്ങളെ സ്മരിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

Continue Reading