Connect with us

Crime

വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

Published

on

തിരുവല്ല: വീട്ടമ്മയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തിയതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സിസി സജിനോനെതിരെയാണ് തിരുവല്ല പോലീസ് കേസെടുത്തത്. സജിമോന് പുറമേ എട്ടോളം പേർക്കെതിരെയാണ് കേസ്.
 
നഗ്നചിത്രം പകർത്തിയെന്നും പുറത്തുവിടാതിരിക്കാൻ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെന്നുമാണ് പരാതി. പരാതിക്കാരിയും ഭർത്താവും സജീവ സിപിഎം പ്രവർത്തകരാണ്. മുൻപ് ഒരു വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധന അട്ടിമറിക്കാൻ ശ്രമിച്ച കേസിലും സജിമോൻ പ്രതിയാണ്.

Continue Reading