KERALA
മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കണ്ണൂർ: കെ.പി.സി.സി അംഗവും തലശേരി ഇന്ദിരാ ഗാഡി സഹകരണ ആശുപത്രി പ്രസിഡണ്ടുമായ മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്കം ലംഘിച്ചതിന്റെ പേരിൽ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരനാണ് നടപടി സ്വീകരിച്ചത്. തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശു പത്രി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലായി ഡി.സി.സി പ്രഖ്യാപിച്ച പാനലിന് എതിരായി മത്സരിച്ച കാരണത്താലാണ് പുറത്താക്കൽ.
അതിനിടെ മമ്പറം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.കെ പ്രസാദിനെ ഡി.സി.സി പ്രസിഡണ്ട് പുറത്താക്കി. പകരം പൊന്നമ്പത്ത് ചന്ദ്രന് മണ്ഡലം പ്രസിഡണ്ടിന്റെ താൽക്കാലിക ചാർജ് നൽകി.