Connect with us

International

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും വിമാനം പറക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി

Published

on


റിയാദ്: സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുമുള്ള എല്ലാ വിമാന സര്‍വ്വീസുകളും സൗദി നിര്‍ത്തി വെച്ചു. സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍ വന്ന ശേഷം മടങ്ങിപ്പോകാനിരുന്ന പ്രവാസി മലയാളികള്‍ക്കും ഇത് വലിയ തിരിച്ചടിയായി. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് ഈ ഉത്തരവിട്ടത്. ഇന്ത്യയില്‍ കോവിഡ്-19 വ്യാപനം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. വിദേശ മലയാളികള്‍ ഇത് ഏറെ പ്രയാസം ഉണ്ടാക്കുമെന്നും നടപടി പിന്‍വലിക്കണമെന്നും പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ടു.

34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് വിവരം.ജോലി നഷ്ടപ്പെട്ടവരടക്കം ഒട്ടേറെ മലയാളികളാണ് സൗദിയില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നത്. ഒപ്പം ആയിരക്കണക്കിന് മലയാളികളടക്കമുള്ളവര്‍ സൗദിയിലേയ്ക്ക് തിരികെ പോകാനും കാത്തിരിക്കുകയായിരുന്നു. ഇതിനിടെയുള്ള നീക്കം ഇരുട്ടടിയായിരിക്കുകയാണ്.

Continue Reading