HEALTH
രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ കേസ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ അഞ്ചാമത്തെ ഒമിക്രോൺ കേസ് ഡൽഹിയിൽ. പതിനൊന്നുപേരുടെ പരിശോധന ഫലത്തിൽ ഒരെണ്ണം പോസിറ്റീവായി. ടാൻസാനിയയിൽ നിന്നെത്തിയ ആളിലാണ് രോഗം കണ്ടെത്തിയത്. രോഗിയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദേശത്തു നിന്നെത്തിയ 17 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. ഇവരെല്ലാം എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് അയച്ച 60 സാമ്പിളുകളുടെ പരിശോധനാഫലവും ഇന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.