Crime
തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്.
കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു.