Crime
വെട്ടിക്കൊപ്പെടുത്തിയ ശേഷം കാൽ വെട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ

തിരുവന്തപുരം : ഗുണ്ടാസംഘം യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത കാൽ റോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പോത്തന്‍കോട് കല്ലൂര്‍ സ്വദേശി സുധീഷി(35)നെ വെട്ടിക്കൊലപ്പെടുത്തിയ 12 അംഗ സംഘത്തിലുള്ള ആളാണ് പിടിയിലായത്. ഇയാളുടെ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികൾ എല്ലാവരേയും കുറിച്ചുള്ള വിവരങ്ങൾ ഉണ്ടെന്നും ഇന്ന് തന്നെ എല്ലാവരേയും കസ്റ്റഡിയിലെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ആറ്റിങ്ങൽ വധശ്രമക്കേസിലാണ് കൊല്ലപ്പെട്ട സുധീഷ് ഒളിവിൽ പോയത്. സുധീഷിന്റെ സഹോദരനടക്കം നാലുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു 12 അംഗ ഗുണ്ടാസംഘത്തിന്റെ ആക്രണം.
സംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. നൂറിലേറെ വെട്ടുകളേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. സുധീഷിന്‍റെ കാല്‍ വെട്ടിയെടുത്ത ആക്രമി സംഘം ബൈക്കില്‍ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുന്ന ദൃശ്യം നേരത്തെ പൊലീസ് പരിശോധിച്ചിരുന്നു.
സുധീഷിനെ തേടി പല വീടുകളിലും കയറിയിറങ്ങിയ സംഘം നേരത്തെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ബഹളം കേട്ട് നാട്ടുകാരെത്തിയെങ്കിലും ഗുണ്ടാ സംഘം വിരട്ടിയോടിച്ചു. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.