NATIONAL
കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി എത്തി

വാരാണസി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിലെത്തി. ഗംഗാസ്‌നാനത്തിനുശേഷം പുണ്യജലവുമായാണ് മോദി ക്ഷേത്രത്തിലെത്തിയത്. രാവിലെ വാരാണസിയില്‍ എത്തിയ പ്രധാനമന്ത്രിയെ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കാല ഭൈരവ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി ദര്‍ശനം നടത്തി.
ഇതിനുപിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം ഖിര്‍ക്കിയ ഘാട്ടില്‍ എത്തിയ മോദി, ഡബിള്‍ഡക്കര്‍ ബോട്ടില്‍ ലളിത ഘാട്ടിലേക്കു പോയി. ഇതിനുശേഷം ഗംഗയില്‍ പുണ്യസ്‌നാനം ചെയ്തു. യാത്രാമധ്യേ വഴിയിലൂടനീളം കാത്തുനിന്ന നൂറുകണക്കിന് ആളുകളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. ഉത്സവതുല്യമായ ആഘോഷത്തിനാണു വാരാണസി സാക്ഷ്യം വഹിക്കുന്നത്.
തുടർന്ന് പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തി. ഉദ്ഘാടന ചടങ്ങ് 3 മണിക്കൂര്‍ നീളും. തുടര്‍ന്നു പ്രധാനമന്ത്രി ഗംഗാ ആരതി വീക്ഷിക്കും. ഉദ്ഘാടനച്ചടങ്ങ് രാജ്യത്തെ 51,000 കേന്ദ്രങ്ങളില്‍ തത്സമയം പ്രദര്‍ശിപ്പിക്കും. വാരാണസി എംപി കൂടിയായ മോദി തന്നെ 2019 മാര്‍ച്ചില്‍ ശിലയിട്ട പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമാകുന്നത്. അടുത്ത വര്‍ഷം യുപി നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണു പദ്ധതിക്കു വേഗമേറിയത്.
50 അടി വീതിയുള്ള കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി ക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്നു. 1,000 കോടിയോളം രൂപ മുടക്കി 5.5 ലക്ഷം ചതുരശ്ര അടി സ്ഥലത്തു നടപ്പാക്കുന്ന വികസന പദ്ധതി വാരാണസിയുടെ മുഖഛായ മാറ്റുമെന്നാണു കരുതുന്നത്. ഗംഗാനദീ തീരത്തുനിന്ന് ഇനി 400 മീറ്റര്‍ നടന്നാല്‍ ക്ഷേത്രത്തിലെത്താം.
ഗംഗാനദിയെ ക്ഷേത്രവുമായി ബന്ധിപ്പിക്കുകയാണ് കാശി ധാം ഇടനാഴിയുടെ മുഖ്യ ഉദ്ദേശ്യം. വാരാണസിയുടെ മുഖഛായ മാറ്റുന്ന ഈ പദ്ധതിക്ക് 2019 മാര്‍ച്ചിലാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഇതിനായി ശ്രീ കാശി വിശ്വനാഥ് സ്‌പെഷല്‍ ഡവലപ്‌മെന്റ് ബോര്‍ഡ് രൂപവല്‍ക്കരിച്ചു. 800 മുതല്‍ 1000 കോടി രൂപവരെയാണ് ചെലവു കണക്കാക്കുന്നത്. ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്റ്റ രൂപകല്‍പന ചെയ്ത ഗുജറാത്തിലെ ബിമല്‍ പട്ടേലിന്റെ എച്ച്‌സിപി ഡിസൈന്‍ എന്ന സ്ഥാപനം തന്നെയാണ് കാശി ധാമിന്റെയും രൂപകല്‍പന