മലപ്പുറം : മലപ്പുറത്ത് ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. തലപ്പാറ വലിയപറമ്പിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. ഓവുപാലം താഴുകയും ചെയ്തിട്ടുണ്ട്. ഇതിനേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു. മലപ്പുറം...
തിരുവനന്തപുരം: സർക്കാർ കണ്ണാശുപത്രിയിൽ ഗുരുതര വീഴ്ച, കണ്ണിന് കുത്തിവയ്പ്പ് മാറിയെടുത്തതായി പരാതി. ഇടതുകണ്ണിലെടുക്കേണ്ട കുത്തിവയ്പ്പ് വലതുകണ്ണിലെടുക്കുകയായിരുന്നു. സംഭവത്തിൽ അസിസ്റ്റന്റ് പ്രൊഫസർ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കണ്ണ് മരവിപ്പിച്ച് ഓപ്പറേഷൻ തിയേറ്ററിൽ...
കൊച്ചി : വ്യവസായി ബോബി ചെമ്മണൂർ നടിയ്ക്കെതിരെ നിരന്തരം ദ്വയാർഥ പ്രയോഗങ്ങൾ നടത്തിയെന്ന് കുറ്റപത്രം. നടിയെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ബോബി ചെമ്മണൂര്‍ ദ്വയാർഥ പ്രയോഗങ്ങള്‍ നടത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. നടി നൽകിയ പരാതിയിൽ എറണാകുളം...
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ സുകാന്ത് സുരേഷിനെ കോടതി ജൂൺ അഞ്ച് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ എത്തിച്ച് വിശദമായ അന്വേഷണംനടത്തുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിൽ വിട്ടത്. സുകാന്തിന്റെ ലൈംഗിക...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്തത്. അങ്കമാലി ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി...
നിലമ്പൂർ: കവളപ്പാറയിൽ ദുരന്തമുണ്ടായപ്പോൾ എത്തിയില്ലെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. ആരോപണം തെറ്റാണെന്നും ദുരന്തം ഉണ്ടായപ്പോൾ ആദ്യം ഓടിയെത്തിയവരിൽ ഒരാളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.‘ദുരന്ത ഭൂമിയിലേക്ക് ആദ്യം എത്തിയവരിൽ ഒരാളായിരുന്നു ഞാൻ....
മലപ്പുറം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ പത്രിക തള്ളിയതോടെ അന്‍വറിന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാം. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി.വി.അൻവർ സമർപ്പിച്ച പത്രികയിൽ പ്രശ്നമുണ്ടെന്ന് വരണാധികാരി അറിയിച്ചു. ടിഎംസി ദേശീയ...
നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി പി വി അൻവർ നൽകിയ നാമനിർദേശ പത്രിക തള്ളി ഇനി അൻവറിന് സ്വതന്ത്രനായി മത്സരിക്കേണ്ടിവരും. യുഡിഎഫ് പ്രവേശനം വഴിമുട്ടിയതോടെ കഴിഞ്ഞ ദിവസമാണ് ജനകീയ പ്രതിരോധ മുന്നണി എന്ന...
കൊച്ചി: ഭര്‍ത്താവിന്റെ കാലശേഷം ഭാര്യയെ ഭര്‍തൃവീട്ടില്‍ നിന്നും ഇറക്കിവിടാനാവില്ലെന്ന് ഹൈക്കോടതി. ഉടമസ്ഥാവകാശം ഇല്ലെങ്കിലും ഭര്‍ത്താവിനൊപ്പം താമസിച്ച അതേ വീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാന്‍ ഭാര്യക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് സ്വദേശിയായ യുവതി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ...
നിലമ്പൂർ: നിലമ്പൂരിൽ എം. സ്വരാജിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതുമുതൽ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങൾക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അതേസമയം, യുഡിഎഫിനകത്തുള്ള സംഘർഷം തുടരുകയാണെന്നും പരിഹരിക്കാൻ ഇതുവരെ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവറിനെ ഇപ്പോഴും...