Connect with us

KERALA

സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ

Published

on

സവർക്കർ പുരസ്കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ

ന്യൂഡൽഹി: കോൺഗ്രസുമായി ഉടക്കി നിൽക്കുന്ന പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പിക്ക് വിവാദ സംഘ്പരിവാർ അനുകൂല സംഘടനയായ എച്ച്‌ആർഡിഎസ്‌ ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ സവർക്കർ പുരസ്‌കാരം ഇന്ന് സമ്മാനിക്കും. അതേസമയം, ചടങ്ങിൽ പ​ങ്കെടുക്കി​ല്ലെന്ന് ശശി തരൂരിന്റെ ഓഫിസ് അറിയിച്ചു.

ആരാണ് ഈ അവാർഡ് പ്രഖ്യാപിച്ചതെന്ന് തനിക്കറിയില്ലെന്നും ഇങ്ങനെ ഒരവാർഡിനെ കുറിച്ച് താൻ ആദ്യമായാണ് കേൾക്കുന്നതെന്നുമായിരുന്നു ശശി തരൂർ പ്രതികരിച്ചത്. ‘ഈ അവാർഡിന്റെ പ്രസക്തിയെ കുറിച്ച് എനിക്ക് ഒരു പിടുത്തവുമില്ല. എന്തിനാണ് ഈ അവാർഡ് എന്ന് അറിയില്ല. ഞാൻ ഇങ്ങനെ ഒരവാർഡ് സ്വീകരിച്ചിട്ടേ ഇല്ല. അതേക്കുറിച്ച് അന്വേഷിക്കട്ടെ’ -എന്നും തരൂർ പറഞ്ഞു.
ശശി തരൂർ സവർക്കർ പുരസ്ക്കാരം സ്വീകരിക്കരുതെന്ന് കെ.മുരളീധരൻ പറഞ്ഞു

Continue Reading