KERALA
സംസ്ഥാനത്താകെ എൽ.ഡി.എഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്താകെ എൽ.ഡി.എഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി
കണ്ണൂർ : സംസ്ഥാനത്താകെ എൽ.ഡി.എഫിന് ചരിത്രവിജയം ഉറപ്പാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ പിണറായി ചേരിക്കൽ കാട്ടിലെ പീടിക ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങളോട് പ്രതികരിക്കുകയായിരുന്നു
യു.ഡി.എഫ് കേന്ദ്രങ്ങൾ പോലും എൽ.ഡി.എഫിനെ സ്വീകരിക്കുന്നു
പരമ്പരാഗതമായി യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന പല പ്രദേശങ്ങളിലും ഈ തവണ എൽ.ഡി.എഫിന് മികച്ച സ്വീകരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും മുഖ്യമന്തി പറഞ്ഞു
ശബരിമല വിഷയത്തിൽ സർക്കാർ എടുത്ത നടപടികൾ കൃത്യവും നിയമാനുസൃതവുമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“വിശ്വാസികൾക്ക് സർക്കാരിന്റെ നിലപാടിൽ പൂർണ്ണ പിന്തുണയുണ്ട്. ഈ വിഷയം തെരഞ്ഞെടുപ്പിനെ ഒരു തരത്തിലും ബാധിക്കില്ല,” – മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല ഉൾപ്പെടെ പല വിഷയങ്ങളിലും ബി.ജെ.പി, യു.ഡി.എഫ് എന്നീ പാർട്ടികൾ ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ജമാഅത്തെ ഇസ്ലാമിയെ മുസ്ലീം ബഹുജനങ്ങൾ തള്ളിയിരിക്കുന്നു
മുസ്ലിം സമൂഹത്തിൻ്റെ യഥാർത്ഥ നിലപാട് എല്ലായിടത്തും വ്യക്തമാണെന്നും, ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ നിലപാടുകൾ ജനങ്ങൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ ‘രാഹുൽ മാങ്കൂട്ടത്തെതിരായ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് KPCC പ്രസിഡൻ്റിന് മറുപടി നൽകുന്ന തരത്തിലാണ് മുഖ്യമന്ത്രി സംസാരിച്ചത്.
“അതിജീവിതയ്ക്കൊപ്പമാണ് നാടും സർക്കാരും. ലൈംഗിക വൈകൃതക്കേസുകളിൽ പ്രതികളെ ന്യായീകരിക്കാൻ ശ്രമിച്ചാൽ ജനങ്ങൾ ഒരിക്കലും അംഗീകരിക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു.
സംഭവങ്ങളെ തുറന്നു പറയാൻ അതിജീവിതകൾക്കും സാക്ഷികൾക്കും നേരിടേണ്ടി വരുന്ന ഭീഷണികൾ വലിയതാണെന്നും, ഇപ്പോൾ പുറത്തുവന്നതിലും കടുത്ത കാര്യങ്ങൾ പിന്നീട് പുറത്തുവരാനിടയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
