Connect with us

KERALA

കൊല്ലം അഞ്ചലില്‍ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Published

on

.

അഞ്ചല്‍: കൊല്ലം അഞ്ചലില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ജ്യോതി ലക്ഷ്മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. കരവാളൂര്‍ സ്വദേശികളാണ് ഇവര്‍. ശബരിമല അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. അക്ഷയ് ആണ് ഓട്ടോ ഓടിച്ചിരുന്നത്. മരിച്ച മറ്റു രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം.

Continue Reading