തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്കു സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ കിട്ടുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു...
കണ്ണൂർ: ക്ലാസിൽ കയറി വിദ്യാർഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാർഥി. തലശ്ശേരി ബിഇഎംപി ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ സിനി (45) തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി....
കൊച്ചി: സിനിമാമേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന ഹർജി തള്ളി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമ്മാതാവ് സജിമോൻ പാറയിലാണ് ഹർജി സമർപ്പിച്ചത്. സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് റിപ്പോർട്ടിലുള്ളത്. റിപ്പോർട്ട് പുറത്ത്...
ആലപ്പുഴ: തകഴിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സൂചന. ഇക്കാര്യത്തിൽ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയാണ് നിർണായകമായത്. പ്രസവിച്ചയുടൻ കുഞ്ഞ് കരഞ്ഞിരുന്നുവെന്ന് യുവതി പറഞ്ഞതായി ഡോക്ടർ മൊഴി നൽകി. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്....
കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ തേവയ്ക്കലിലെ വീട്ടില്‍ റെയ്ഡ് നടത്തി എന്‍ഐഎ. കതക് പൊളിച്ചാണ് എന്‍ഐഎ സംഘം വീടിനുള്ളില്‍ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടില്‍ റെയ്ഡിനെത്തിയത്. ഇവര്‍ പരിശോധന...
തിരുവനന്തപുരം: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ചൂരൽമല ശാഖയിലെ മുഴുവൻ വായ്പകളും എഴുതിത്തള്ളുമെന്ന് കേരളാ ബാങ്ക്. ചൂരൽമല ശാഖയിലെ വായ്പക്കാരിൽ മരണപ്പെട്ടവരുടെയും ഈടു നൽകിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി...
തൊടുപുഴ : തൊടുപുഴ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് പിന്തുണയിൽ സിപിഎം വിജയിച്ചു. സിപിഎമ്മിന്റെ സബീന ബിഞ്ചു കോൺഗ്രസ് സ്ഥാനാർഥി ദീപക്കിനെ തോൽപിച്ച് നഗരസഭ ചെയർപഴ്സനായി. യുഡിഎഫ് 13, എൽഡിഎഫ് 12, ബിജെപി...
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം ഉറപ്പാക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് സുരേഷ് ഗോപി പറഞ്ഞു. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം...
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട് ജില്ലയിലെ മുണ്ടക്കൈ-ചൂരല്‍മല മേഖലയില്‍ തിങ്കളാഴ്ചയും തിരച്ചില്‍. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും മണ്ണിനടിയിലും പെട്ടുപോയവര്‍ ഉണ്ടെങ്കില്‍ കണ്ടെത്താനായാണ് തിരച്ചില്‍. രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടെടുക്കാനായി മൂന്ന് ക്യാമ്പുകളും ഇന്ന് നടക്കുന്നുണ്ട്. ചാലിയാറിന്റെ തീരങ്ങളിലും വിവിധ...
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് കൈമാറണം കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകൾ എത്രയുംപെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് കൈമാറണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ആവശ്യപ്പെടുന്ന മുഴുവൻ...