Crime
സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കയ്യേറി സിപിഐ സംഘടനയുടെ രാപ്പകൽ സമരം; 100 പേർക്കെതിരെ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വഴിയടച്ച് സമരപന്തൽ കെട്ടിയുള്ളസിപിഐ സംഘടനയുടെ രാപ്പകൽ സത്യഗ്രഹ സമരത്തിനെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസെടുത്തത്. ജോയിൻ്റ് കൗൺസിലിന്റെ 36 മണിക്കൂർ നീളുന്ന സമരം ഇന്നലെ മുതലാണ് തുടങ്ങിയത്.
ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരിൽ നിന്നും പെൻഷൻ വിഹിതം പിടിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജോയിൻ്റ് കൗൺസിൽ മുന്നോട്ട് വെക്കുന്നത്.
കോടതി വിധികളും മാർഗനിർദേശങ്ങളും ലംഘിച്ച് സിപിഎം പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ കോടതി സമുച്ചയത്തിന് മുന്നിലെ പ്രധാന റോഡിൽ വഴിതടഞ്ഞ് സമ്മേളനത്തിന് വേദിയൊരുക്കിയ സംഭവത്തെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും വഴിയടച്ച് സമരവുമായി രംഗത്ത് വന്നത് ‘
