ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്രം. ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ച കോടതി വിധി തെറ്റാണെന്ന് വ്യക്തമാക്കി കേന്ദ്രം സുപ്രീം കോടതിയിൽ വാദം എഴുതിനൽകി. ശബരിമലയിലെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, അതിനാലാണ് വിലക്കെന്ന് കേന്ദ്രം...
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവർക്ക് തിരിച്ചടി. തന്ത്രിയ്ക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിൽ തന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയും...
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാർ മുൻനിലപാട് തിരുത്താനൊരുങ്ങുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടാകും. നേരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിഷയത്തിൽ നിലപാട് മാറ്റിയിരുന്നു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാർ...
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിലെ പ്രതിയായ എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം കൃത്യസമയത്ത് കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നുള്ള സ്വാഭാവിക ജാമ്യമാണ് കോടതി...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ നടന്നു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. നഗരത്തിലെമ്പാടും ആയിരക്കണക്കിന്...
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുന്നിൽ ഹാജരായി. കൊച്ചിയിലെ സോണൽ ഓഫീസിലാണ് അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായത്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട നിർണായക...
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഒരുങ്ങിയിരിക്കുകയാണ് തലസ്ഥാന നഗരി. അതിരാവിലെ തന്നെ ഭക്തലക്ഷങ്ങളാൽ നിറഞ്ഞിരിക്കുകയാണ് തിരുവനന്തപുരത്തെ വീഥികൾ. വ്രതശുദ്ധിയോടെ മനസിനും ശരീരത്തിനും ശുദ്ധിവരുത്തി അനേകായിരങ്ങളാണ് തലസ്ഥാനത്തേയ്ക്ക് ഒഴുകിയെത്തുന്നത്. റോഡുകൾക്കിരുവശത്തുമായി അടുപ്പുകൾ കൂട്ടി തയ്യാറെടുപ്പുകൾ ആംഭിച്ചിരിക്കുകയാണ് ഭക്തർ.രാവിലെ 8.30ന്...
തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനത്തിന് അനുമതി നൽകിയ നിലപാട് തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. നിലവിലുള്ള ഉത്തരവിനെതിരെയുള്ള നിലപാട് സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന വിധിയെ എതിർക്കാനും ആചാരാനുഷ്ഠാനങ്ങളും പാരമ്പര്യവും...
ന്യൂഡൽഹി : ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി. അറസ്റ്റ് ചോദ്യംചെയ്ത് പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ്മാരായ ദിപാങ്കർ ദത്തയും സതീഷ് ചന്ദ്ര ശർമയും അടങ്ങിയ ബെഞ്ച് സ്വർണക്കൊള്ളയ്ക്കെതിരേ പരാമർശം നടത്തിയത്....
തിരുവനന്തപുരം: ശബരിമലയിൽ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്ത് വിജിലൻസ്. നടൻ മോഹൻലാലിന്റെയടക്കം കൂടുതൽ സിനിമ പ്രവർത്തകരുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തത്. സ്വർണം നൽകിയ...