International
സൂര്യന്റെ അന്തരീക്ഷത്തിൽ ഒടുവിൽ മനുഷ്യനിർമിത പേടകവും പ്രവേശിച്ചു

ജനീവ: കൊറോണ എന്ന പേരിൽ അറിയപ്പെടുന്ന സൂര്യന്റെ അന്തരീക്ഷത്തിൽ ഇതു വരെ മനുഷ്യനിർമിതമായ ഒരു ബഹിരാകാശ പേടകത്തിനും പ്രവേശിക്കുവാൻ സാധിച്ചിട്ടില്ല. എന്നാൽ ആ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ് നാസ. അമേരിക്കൻ ജിയോഫിസിക്കൽ യൂണിയന്റെ സമ്മേളനത്തിലാണ് ശാസ്ത്രജ്ഞർ ഇക്കാര്യം ആദ്യമായി അറിയിച്ചത്.
2018ൽ വിക്ഷേപിച്ച പാർക്കർ സോളാർ പ്രോബ് എന്ന ബഹിരാകാശ പേടകമാണ് സൂര്യന്റെ കോറോണയിൽ പ്രവേശിച്ചത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. ബഹിരാകാശ പേടകത്തിൽ നിന്നുള്ള ഡാറ്റ ഭൂമിയിൽ എത്താൻ നിരവധി മാസങ്ങളെടുത്തെന്നും ലഭിച്ച വിവരങ്ങൾ ഉറപ്പാക്കാൻ വീണ്ടും സമയമെടുത്തെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി