Life
വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിൽ എതിർപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ

ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനത്തിൽ എതിർപ്പുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ രംഗത്ത് .നിലവിലെ വ്യവസ്ഥയെ തകർക്കുന്ന തീരുമാനമാണിതെന്നും വിപരീത ഫലം മാത്രമേ ഉണ്ടാക്കൂ എന്നുമാണ് അസോസിയേഷൻ നിലപാട്.ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ എന്നിവ നിറവേറ്റുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ സ്ത്രീശാക്തീകരണത്തിന്റെ പേരില്‍ നടത്തുന്ന നീക്കം ഫലപ്രദമല്ലെന്നാണ് ജനാധിപത്യ മഹിള അസോസിയേഷൻ നിലപാട്
കേന്ദ്രസർക്കാർ തീരുമാനത്തെ എതിർത്ത് സി പി എം നേതാവ് ബൃന്ദാ കാരാട്ടും രംഗത്തെത്തി. തീരുമാനം സ്ത്രീ ശാക്തീകരണത്തിന് സഹായകമല്ലെന്നും സ്ത്രീകൾക്ക് പോഷകാഹാരം, പഠനം എന്നിവ ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടതെന്നും ബൃന്ദ വ്യക്തമാക്കുന്നു.