Crime
പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവതി മരിച്ചു

കോഴിക്കോട്: യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം യുവാവ് തീ കൊളുത്തി മരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയയാണ് വൈകിട്ട് മരിച്ചത്. അയൽവാസിയായ തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ് നന്ദുവും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്ന് ദിവസം മുൻപാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസിൽ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഓഫീസിലേക്കെത്തിയ കൃഷ്ണപ്രിയ ഉള്ളിലേക്ക് കടക്കാൻ തുടങ്ങുന്നതിന് മുൻപായിരുന്നു ആക്രമണം. പ്രണയ നൈരാശ്യമാണ് ഈ കടുംകൈക്ക് കാരണമെന്ന് സംശയിക്കുന്നു”