Crime
നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കണ ഹര്‍ജി ദിലീപ് പിന്‍വലിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ദിലീപ് പിന്‍വലിച്ചു. വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ 200ല്‍ അധികം സാക്ഷികളെ ഇതിനോടകം വിസ്തരിച്ച് കഴിഞ്ഞു.ഈ സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിക്കാന്‍ ദിലീപ് തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ദിലീപ് ഇപ്പോൾ പിന്‍വലിച്ചത്.