Connect with us

Entertainment

തമിഴ് നടന്‍ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

Published

on


ചെന്നൈ : തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 22 നാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് വ്യാഴാഴ്ച ഇറക്കിയ മെഡിക്കല്‍ ബുള്ളന്റിനില്‍ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. അദ്ദേഹം ആരോഗ്യവാനാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

അതേസമയം പലവിധ അസുഖങ്ങള്‍ കൊണ്ട് കുറച്ചുനാളായി വലയുന്ന വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചത് ആരാധകര്‍ക്ക് ആശങ്കയുണ്ടായിട്ടുണ്ട്. കരള്‍ സംബന്ധമായ രോഗം വിജയകാന്തിനുണ്ട്. ഡിഎംകെ ജനറല്‍ സെക്രട്ടറിയായ വിജയകാന്ത് ഏറ്റവുമൊടുവില്‍ അഭിനയിച്ചത് മകന്‍ ഷണ്മുഖ പാണ്ഡ്യന്റെ ചിത്രത്തിലാണ്. 2015ല്‍ സാഗപതം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു എത്തിയത്.

Continue Reading