Connect with us

Entertainment

എസ്.പി ബാലസുബ്രമണ്യം അതീവ ഗുരുതരാവസ്ഥയിൽ

Published

on

ചെന്നൈ:തെന്നിന്ത്യൻ ഇതിഹാസ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായെന്നു ആശുപത്രി അധികൃതർ. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി അങ്ങേയറ്റം മോശമായതെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ള എം.ജി.എം ഹെൽത്ത്കെയർ ആശുപത്രി അധികൃതർ വ്യക്തമാക്കി.
നിലവിൽ അദ്ദേഹം ഇ.സി.എം.ഒ ജീവൻരക്ഷാ യന്ത്രത്തെ ആശ്രയിക്കുകയാണെന്നും ആരോഗ്യസ്ഥിതി മോശമായതിനാൽ കഴിയുന്നത്ര ജീവൻ രക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നതെന്നും ആശുപത്രിയിലെ മെഡിക്കൽ സർവീസസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. അനുരാധ ഭാസ്കർ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
അദ്ദേഹത്തിന്റെ നിലവിലെ സ്ഥിതി ആശുപത്രിയിലെ ആരോഗ്യ വിദഗ്ദർ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഡോക്ടർ പറയുന്നു. ഓഗസ്റ്റ് അഞ്ചാം തീയതിയാണ് എസ്.പി.ബിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ പരിശോധനാ ഫലം ഏതാനും ആഴ്ചകൾക്ക് മുൻപ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചിരുന്നു.

Continue Reading