Crime
നടിയെ തട്ടിക്കൊണ്ട് പോയ കേസിലെ സാക്ഷികള്‍ക്കെതിരായ പ്രസ്താവന; റിമ കല്ലിങ്കല്‍, പാര്‍വ്വതി എന്നിവര്‍ക്ക് കോടതി നോട്ടീസ്

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്‍കാന്‍ കോടതി നിര്‍ദേശം. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന്‍ എന്നിവര്‍ക്കെതിരെയാണ് ദിലീപിന്റെ പരാതിയില്‍ നോട്ടീസ് നല്‍കുന്നത.് കേസില്‍ നടന്‍ സിദ്ദിഖും ഭാമയും കൂറുമാറിയതില്‍ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ പ്രതികരണവുമായി നടിമാരും സംവിധായകനും രംഗത്തുവന്നിരുന്നു. ഇത് രഹസ്യ വിചാരണയിലുള്ള കേസിലെ ഇടപെടലാണെന്നാണു ദിലീപിന്റെ പരാതി.
കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളായിരുന്ന സിദ്ദിഖും ഭാമയും കൂറുമാറിയ സംഭവത്തില്‍ വൈകാരികമായാണ് താരങ്ങള്‍ പ്രതികരിച്ചത്.സഹപ്രവര്‍ത്തകര്‍ പോലും ഒപ്പം നില്‍ക്കാത്തതിന്റെ ദുഃഖം മറച്ചുവയ്ക്കാതിരുന്ന റിമയും രേവതിയും ഭാമയുടെ നിലപാട് മാറ്റത്തിലാണ് ഏറെ അസ്വസ്ഥത പ്രകടിപ്പിച്ചത്. ‘അപമാനം’ എന്നായിരുന്നു കൂറുമാറ്റത്തെക്കുറിച്ചുള്ള റിമയുടെ പ്രതികരണം.