KERALA
പി.ടി യുടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ ‘ചന്ദ്രകളഭം’ എന്ന ഗാനം വയ്ക്കും. റീത്ത് വെക്കരുതെന്ന് പറഞ്ഞു

കൊച്ചി: അന്തരിച്ച എം എൽ എയും കെ പി സി സി വർക്കിംഗ് പ്രസിഡന്റുമായിരുന്ന പി ടി തോമസിന്റെ അവസാന ആഗ്രഹങ്ങൾ വെളിപ്പെടുത്തി സുഹൃത്തുക്കൾ. മരണശേഷം തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നും ചിതാഭസ്മം ഉപ്പുതോട്ടിലുള്ള അമ്മയുടെ കല്ലറയിൽ വയ്ക്കണമെന്നും മരിക്കുന്നതിന് മുമ്പ് പി ടി തോമസ് പറഞ്ഞിരുന്നതായി സുഹൃത്ത് ഡിജോ കാപ്പൻ പറഞ്ഞു. എറണാകുളത്തുള്ള രവിപുരം ശ്‌മശാനത്തിൽ മൃതദേഹം ദഹിപ്പിക്കണമെന്നും റീത്ത് വയ്ക്കരുതെന്നും പി ടി തോമസ് ആവശ്യപ്പെട്ടിരുന്നതായും ഡിജോ കാപ്പൻ വെളിപ്പെടുത്തി. പൊതുദർശനത്തിന് വയ്ക്കുമ്പോൾ ‘ചന്ദ്രകളഭം’ എന്ന പഴയ മലയാള ചലച്ചിത്രഗാനം ശബ്ദം താഴ്ത്തി വയ്ക്കണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വൈകുനേരത്തോടെ മൃതദേഹം കേരളത്തിലെത്തിക്കും. നാളെ വൈകിട്ട് 5.30 ന് രവിപുരം ശ്‌മശാനത്തിൽ മതപരമായ ചടങ്ങുകൾ ഇല്ലാതെ മൃതദേഹം ദഹിപ്പിക്കും. രാഹുൽ ഗാന്ധി അന്തിമോ ചാര മർപ്പിക്കാൻ നാളെ എത്തും.