KERALA
പി ടി തോമസിന്‍റെ വിയോഗം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്ന് രാഹുല്‍ ഗാന്ധി
കൊച്ചി: പി ടി തോമസിന്‍റെ വിയോഗം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധി.മരണം ഏറെ വേദന ഉണ്ടാക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. വയനാട് മണ്ഡലത്തിലെ തന്‍റെ പരിപാടികള്‍ റദ്ദാക്കി കൊച്ചിയിലേക്ക് പുറപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
കോണ്‍ഗ്രസിന്‍റെ ജനകീയ മുഖമായിരുന്നു പി ടി തോമസെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പി ടി തോമസിന്‍റെ വിയോഗം കോണ്‍ഗ്രസിന് തീരാനഷ്ടമാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വെല്ലൂര്‍ സിഎംസിയില്‍ രാവിലെ 10.15 ഓടെയായിരുന്നു പി ടി തോമസിന്‍റെ അന്ത്യം. മൃതദേഹം രാത്രി 11.30 ന് കൊച്ചിയിലെ വീട്ടിലെത്തിക്കും. നാളെ രാവിലെ 7.30 മുതല്‍ 8.30 വരെ ഡിസിസി ഓഫീസിലും, 12വരെ ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും.
