Connect with us

KERALA

ഓട്ടോറിക്ഷ തൊഴിലാളികള്‍ ഈ മാസം 30ന് പണിമുടക്കും

Published

on

കൊച്ചി: സംസ്ഥാനത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ ഈ മാസം 30ന് പണിമുടക്കും. ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന വിലയും മറ്റ് അനുബന്ധ സാധങ്ങളുടെയും ചെലവ് വർധിച്ച സാഹചര്യത്തിലാണ് ഓട്ടോ ടാക്‌സി തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങാൻ കാരണം. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

കൂടാതെ ടാക്സ് നിരക്കുകള്‍ പുതുക്കുക, പഴയ വാഹനങ്ങളുടെ ജിപിഎസ് ഒഴിവാക്കുക, സഹായപാക്കേജുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളും തൊഴിലാളികള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. 2018 ഡിസംബറിലാണ് സംസ്‌ഥാനത്ത്‌ ഏറ്റവും ഒടുവിൽ ഓട്ടോ, ടാക്‌സി നിരക്ക് കൂട്ടിയത്. അതിനു ശേഷം ഒരുപാട് തവണ  പെട്രോളിനും ഡീസലിനും വില കൂടിയെങ്കിലും ഓട്ടോ ടാക്‌സി നിരക്ക് ഉയര്‍ത്തിയിട്ടില്ല.

Continue Reading