Connect with us

Crime

രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

Published

on


ആലപ്പുഴ: ആർഎസ്എസ് നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. ഇവരിൽ രണ്ടു പേർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ആലപ്പുഴ സ്വദേശികളായ അനൂപ്, അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്.
മൂന്നാമത്തെയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. കൊലപാതകത്തിൽ നേരിട്ട് 12 പേരാണ് പങ്കെടുത്തത്. രൺജിത്ത് വധക്കേസിലെ പ്രതികളെ എല്ലാം തിരിച്ചറിഞ്ഞതായി എഡിജിപി വിജയ് സാഖറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രതികൾ കേരളം വിട്ടെന്നും ഇവരെ ഉടനടി കണ്ടെത്താൻ സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Continue Reading