Crime
ബിനോയ് കോടിയേരിയുടെ കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 10 ലേക്ക് മാറ്റി

മുംബൈ’: പീഡനകേസിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ ഫലം ഉടൻ പുറത്തുവിടണമെന്ന ബിഹാർ സ്വദേശിനിയുടെ അപേക്ഷ മുംബൈ കോടതി ഫയലിൽ സ്വീകരിച്ചു. കേസ് ഇനി പരിഗണിക്കുന്നത് ഫെബ്രുവരി 10 ലേക്ക് മാറ്റി. അനിശ്ചിതമായി കേസ് നീട്ടിക്കൊണ്ട് പോകരുതെന്നും സത്യം പുറത്തുവരണമെന്നുമാണ് യുവതി അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാദത്തിന് കൂടുതൽ സമയം വേണമെന്ന് ബിനോയ് കോടതിയോട് അപേക്ഷിച്ചു.
ഡിസംബർ മൂന്നിന് യുവതി സമർപ്പിച്ച അപേക്ഷയാണ് ഇന്ന് കോടതി പരിഗണിച്ചത്.
ബിഹാർ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതി തളളണമെന്ന ബിനോയ് കോടിയേരിയുടെ ഹർജിയിലാണ് ഹൈക്കോടതി ഡിഎൻഎ പരിശോധന നടത്താൻ ആവശ്യപ്പെട്ടത്. 2019 ജുലായിൽ പരിശോധന നടത്തി. 2020 ഡിസംബറിൽ ഫലം സീൽ ചെയ്‌ത കവറിൽ കോടതിയ്‌ക്ക് കൈമാറി. ഈ ഫലമറിയാനാണ് അറിയാനുളളത്.