Connect with us

Crime

സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യതയെന്ന് ഇന്റ്‌ലിജൻസ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് 140 ഇടങ്ങളിൽ സംഘർഷ സാദ്ധ്യതയെന്ന് ഇന്റ്‌ലിജൻസ് റിപ്പോർട്ടിനെ തുടർന്ന് കടുത്ത ജാഗ്രത പുലർത്താൻ പൊലീസിന് നിർദ്ദേശം. ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ പ്രക്ഷോഭ പരിപാടികൾക്ക് സാദ്ധ്യതയുണ്ടെന്നാണ് ഇന്റ്‌ലിജൻസ് റിപ്പോർട്ട് നൽകിയത്. ഏതൊക്കെ സംഘടനകളാണ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നതിനെക്കുറിച്ചും ഇന്റ്‌ലിജൻസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. തലസ്ഥാനത്ത് മാത്രം 21 ഇടങ്ങളില്‍ പ്രക്ഷോഭ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ചില പ്രത്യേക വിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് സംഘർഷ സാദ്ധ്യതയുള്ളതെന്നാണ് ഇന്റ്‌ലിജൻസ് റിപ്പോർട്ട്. ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രക്ഷാേഭങ്ങളും സംഘർഷങ്ങലും നടന്നാൽ അത് കൂടുതൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് പൊലീസും സർക്കാരിനും കടുത്ത ആശങ്കയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിൽ കടുത്ത ജാഗ്രത പുലർത്തും. പ്രശ്ന സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മാത്രമല്ല സംസ്ഥാനം മുഴുവൻ കൂടുതൽ ജാഗ്രതയും ശ്രദ്ധയും വേണമെന്നാണ് പൊലീസിന് നൽകിയിരിക്കുന്ന കർശന നിർദ്ദേശം.ആലപ്പുഴയിൽ അടുത്തിടെ നടന്ന ഇരട്ടക്കൊലപാതകങ്ങൾ പൊലീസിന്റെയും ഇന്റ്‌ലിജൻസിന്റെയും വീഴ്ചകൊണ്ടുണ്ടായതാണെന്ന് ആക്ഷേപമുയർന്നിരുന്നു.

Continue Reading